'വിഗ്യാൻ മാർഗ് 2023'

തൃശ്ശൂർ സെന്റ്.മേരിസ് കോളേജ്, തൃശ്ശൂർ ഡിഡി ഓഫീസുമായി സഹകരിച്ചുകൊണ്ട് 'വിഗ്യാൻ മാർഗ്ഗ് 2023' സംഘടിപ്പിക്കുന്നു. വൈവിധ്യമാർന്ന പാഠ്യ മേഖലകളേയും അനുബന്ധ പഠന സൗകര്യങ്ങളേയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ പരിചയപ്പെടുത്തുവാൻ ഉതകുന്ന രീതിയിലാണ് പ്രസ്തുത പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. നവംബർ 29 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കലാലയം തുറന്നു കൊടുക്കുന്നു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കോളേജിന്റെ ലാബുകൾ, മ്യൂസിയങ്ങൾ , ലൈബ്രറി, സ്റ്റുഡിയോ തുടങ്ങിയവ പരിചയപ്പെടുത്തുന്നു. കൂടാതെ വിദ്യാർത്ഥികൾക്കായി എക്സിബിഷനുകളും കളികളും കലാലയം ഒരുക്കിയിട്ടുണ്ട്.തൃശ്ശൂർ കോളേജിയേറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എസ്. മനോജ് കുമാർ മുഖ്യാതിഥിയായി പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.